കൊച്ചി: ഹെഡ് കോച്ച് പീറ്റര് ടെയ്ലറിന്െറ പിന്മാറ്റം ബ്ളാസ്റ്റേഴ്സിന് ക്ഷീണം ചെയ്യില്ല. മത്സരങ്ങള്ക്കിടെ കോച്ച് രാജിവെക്കുന്നത് ഫുട്ബാളില് സാധാരണയാണ്. അത് ടീമിനെയോ കളിക്കാരെയോ ബാധിച്ചിട്ടില്ല. ടീമംഗങ്ങളിലോ മാനേജ്മെന്റ് തലത്തിലോ ഏതെങ്കിലും വിധത്തിലുള്ള അസ്വാരസ്യങ്ങളില്ല. ഹോം ഗ്രൗണ്ടില് പുതിയ തുടക്കത്തിനാണ് തയാറെടുക്കുന്നത്. ചെന്നൈ ശക്തരായ ടീമാണ്. അവര്ക്കെതിരെ സമ്മര്ദങ്ങളില്ലാതെ കളിച്ചുജയിക്കുകയാണ് ലക്ഷ്യം. വിജയം അനിവാര്യമാണ്. വിജയിക്കാതെ മുന്നോട്ടുപോകാനാവില്ല. ഗോള് നേടാനും മുന്നോട്ടുപോകാനും പ്രാപ്തമായ ഒരു ടീമിനെയാകും കളത്തിലിറക്കുക. ഗോള് വഴങ്ങാതിരിക്കാന് ശ്രമിക്കും. തോറ്റ കളികളില്പോലും നന്നായി കളിച്ചിരുന്നു. നിര്ഭാഗ്യം കൊണ്ടും ചെറിയ മാര്ജിനിലുമാണ് തോറ്റത്. തെറ്റിയും തിരുത്തിയുമാണ് കഴിഞ്ഞ സീസണിലും ബ്ളാസ്റ്റേഴ്സ് കളിച്ചത്. എന്നാല്, അതിനൊന്നും ശിക്ഷിക്കപ്പെട്ടില്ല. ഈ സീസണില് കാര്യം മാറി. ഒരു ചെറിയ തെറ്റിനുപോലും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ഹോം ഗ്രൗണ്ടിലെ ജയത്തിലൂടെ പുതിയൊരു തുടക്കമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.